മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് പശ്ചിമജർമ്മനിയിൽനിന്ന് പ്രേഷിത പ്രവർത്തനങ്ങൾക്കുവേണ്ടി സ്വന്തം ജന്മനാടിനെയും മാതാപിതാക്ക ളെയും ഉപേക്ഷിച്ച് വളരെ ചെറുപ്രായത്തിൽ കേരളത്തിലെത്തിയ ജസ്യൂട്ട് സന്യാസിസഭാംഗമായ ക്രിസ്‌ത്യൻ മിഷണറിയാണ് ജോൺ ഏണസ്‌റ്റ് ഹാങ്‌സ്ലേഡ്ൻ എന്ന അർണോസ് പാതിരി ജ്ഞാന- ഭക്തി-കർമ്മ മാർഗ്ഗങ്ങൾ സ്വന്തം ജീവിതത്തിൽ സമന്വയിപ്പിച്ചുകൊ ണ്ട് കേരളത്തിൽ ക്രൈസ്‌തവആത്മീയതയുടെ അടിത്തറ പാകിയ മഹാപ്രതിഭാശാലിയാണ് അദ്ദേഹം. വിസ്‌മൃതിയിലേക്ക് ആഴ്ന്ന പോയ, അർണോസ് പാതിരിയുടെ ചരിത്രത്തെയും സാഹിത്യകൃതി കളെയും കേരളീയസംസ്‌കാരത്തിനും ഭാഷയ്ക്കും അദ്ദേഹം നൽ കിയ സംഭാവനകളെയും വീണ്ടെടുക്കുന്നതിനുവേണ്ടി എഴുതപ്പെ ട്ടതാണ് ഈ ജീവചരിത്രഗ്രന്ഥം