സൂക്ഷ്മമായ മനുഷ്യാവസ്ഥകളെക്കുറിച്ചും കലയുടെ രൂപപരമായ ഭദ്രതയെക്കുറിച്ചുംകൂടി ആഴത്തില്‍ സുദീപിന്റെ കഥകള്‍ സംവേദനം ചെയ്യുന്നുണ്ട്. അതിന്റെ പുറന്തോടുമാത്രമാണ് ഉറക്കെ പറയുന്ന രാഷ്ട്രീയം. താന്‍ എഴുതുന്ന സമയത്തെ മികച്ച കഥാകൃത്തായി സുദീപ് മാറുന്നത് പലതും എഴുത്തിലൂടെ ധ്വനിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്. നമ്മള്‍ കാണുന്നതിനപ്പുറമുള്ളതാണ് യഥാര്‍ത്ഥ ലോകം. യഥാര്‍ത്ഥ എഴുത്തും ഒരു ഡയമെന്‍ഷനിലൊതുങ്ങാതെ പല മാനങ്ങളിലേക്ക് പടരുന്നു.