അഫ്ഗാനിസ്താനു കിഴക്കും സൈബീരിയക്ക് തെക്കുമായി ഭൂലോകത്തിൻ്റെ പകുതിയും വ്യാപിച്ചു കിടക്കുന്ന ലോകജനസംഖ്യയുടെ നേർപകുതിയെ ഉൾക്കൊള്ളുന്ന ഏഷ്യയുടെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നിവ അപഗ്രഥിക്കുന്ന പാഠപുസ്തകം. യൂറോപ്പിൻ്റെ ഉയർച്ചയ്ക്ക് എത്രയോമുൻപ് ഇന്ത്യയും ചൈനയും സമ്പന്നമായ സംസ്കാരത്തിൻ്റെയും സാങ്കേതികപുരോഗതിയുടെയും കേന്ദ്രങ്ങളായി രുന്നു. സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും സാങ്കേതികവുമായ മേഖലകളിൽ രണ്ടായിരം വർഷത്തിലേറെ ലോകത്തിനു വഴികാട്ടിയായ രണ്ടു മഹത്തായ സംസ്കൃതികളെക്കുറിച്ചുള്ള സമഗ്ര പഠനം. പ്രശസ്ത ഇംഗ്ലീഷ് പ്രസാധകരായ റൂട് ലെഡ്‌ജിൻ്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച മലയാളവിവർത്തനം.