Athma Sourabham Manorama Books ചരിത്രത്തോടു നീതിപുലർത്തി, ഏച്ചുകെട്ടലുകളോ ഭാവനയുടെ അതിരുകടന്ന അതിലംഘനങ്ങളോ ഇല്ലാതെ ഡോ, പൽപു എന്ന കേരളനവോത്ഥാന നായകൻ്റെ ജീവിതം നോവൽ രൂപത്തിൽ അവതരിപ്പിക്കുന്നു. പലചരക്കുകടയിൽ കണക്കപ്പിള്ളയായിരുന്ന കുമാരനാശാനെ ലോകം അറിയുന്ന മഹാകവിയാക്കി വളർത്തിയതിനു പിന്നിലും അരുവിപ്പുറത്തെ വാവൂട്ട് യോഗം ചരിത്രത്തിൽ ആഴത്തിൽ വേരുകളുള്ള എസ്‌എൻഡിപി യോഗം എന്ന മഹാ പ്രസ്ഥാനമാക്കിയതിനു പിന്നിലും പൽപുവിൻ്റെ പങ്ക് നിർണായകമാണ്. പ്രസിദ്ധിയുടെയോ സ്‌ഥാനലബ്‌ധിയുടെയോ വെള്ളിവെളിച്ചത്തിലേക്കു വരാൻ കൂട്ടാക്കാതിരുന്ന ആ മഹാനുഭാവന്റെ ത്യാഗപൂർണമായ ജീവിതം സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുന്നു.