Autograph by Veerankutty Dc Books ഇലകൾ തമ്മിൽ തൊടാതെ മനുഷ്യൻ അകറ്റി നടുന്ന വൃക്ഷങ്ങളുടെ വേരുകൾ ഭൂമിക്കടിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു. ഓട്ടോഗ്രാഫിലെ കവിതകളുടെ ആഴം ബോധ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്. വാക്കുകളായ വാക്കുകൾ മുഴുവനും പ്രാർത്ഥനയായി വൃക്ഷങ്ങളെ നനയ്ക്കുന്നു. ദൈവവും മനുഷ്യരും കുഞ്ഞുങ്ങളുമെല്ലാം തങ്ങളുടെ ഏറ്റവും ചെറിയ ചലനംപോലും കവിതയുടെ ഇളം തൂവൽകൊണ്ടു നമ്മെ തൊടുന്നതു കാണാം.