ചില ബന്ധങ്ങള്‍ അങ്ങനെയാണ്; ഒരു മധുരനൊമ്പരമായി ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍മാത്രം വിധിക്കപ്പെട്ടതായിരിക്കും. ചിലത് സമാന്തരരേഖകള്‍പോലെ നീണ്ടുപോകും. മറ്റു ചിലത്, ഉള്ളിലിരുന്ന് ശ്വാസംമുട്ടി മരിക്കും. ചിലതാകട്ടെ, തോളോടുതോള്‍ ചേര്‍ന്ന് എക്കാലവും നിലനില്‍ക്കും. അത് സൗഹൃദമായാലും പ്രണയമായാലും. ഉക്തി, മോഹിത്, രേണുക, അരവിന്ദ്, ലോകേശ്വര്‍നാഥ്, നരേന്ദ്രന്‍, വിശ്വംഭരി... താളം തെറ്റി തുടങ്ങിയ ഈ ജീവിതങ്ങള്‍ നമ്മോട് പറയുന്നതിതാണ്. ഈ കഥകള്‍ക്ക് ചോരയുടെ മണമുണ്ട്. കണ്ണീരിന്‍റെ നനവുണ്ട്. എല്ലാത്തിനും സാക്ഷി: ആവേ മരിയ ആനന്ദവല്ലി.