മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങൾക്കു മുമ്പിൽ മുട്ടുകുത്തുകയും അവർ ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവർ. ആ ദൈവങ്ങളുടെ പ്രതിമകൾ മറുദൈവങ്ങളുടെ ആരാധകരാൽ നശിപ്പിക്കപ്പെടുന്നു. ആ ദൈവങ്ങളുടെ ആരാധകരാകട്ടെ അവരെ വരിയുടയ്ക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും രണ്ടു കഷണമായി മുറിച്ച് കെട്ടിത്തൂക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സുബോധമെന്നാൽ വളരെ നേർത്ത, ദുർബലമായ ഒരു വസ്തുവാണ്. വെറുപ്പും മൂഢത്വവും കപടഭക്തിയും അത്യാഗ്രഹവുമാണ് പുതിയ സമ്പൂർണനാശത്തിന്റെ നാല് കുതിരപ്പടയാളികൾ. മാജിക് റിയലിസവും കല്പിതകഥകളും ചേർത്തൊരുക്കിയ സൽമൻ റുഷ്ദിയുടെ മികച്ച നോവൽ.