Azim Premji Kodi Kodi Kodimudikalkkappuram Oral Sundeep Khanna Olive Publication അഞ്ച് പതിറ്റാണ്ടിലേറെയായി, ഇന്ത്യൻ ബിസിനസ് രംഗത്തിന്റെ കുലപതി കളിലൊരാളായി നിലകൊള്ളുന്ന അസിം പ്രേംജിയുടെ സംഭവബഹുലവും ആസ്വാദ്യകരവുമായ ജീവിതകഥ. ഇരുപത്തിയൊന്നാം വയസ്സിൽ സസ്യ എണ്ണകളുടെ കുടുംബ ബിസിനസിൽനിന്ന് തുടങ്ങി ഇന്ത്യയിലെ ഏറ്റവും വിജയകരമായ സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ വിപ്രോ കെട്ടിപ്പടു ക്കുന്നതുവരെ കടന്നുപോവുന്ന അപൂർവ യാത്ര. ബിസിനസിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെയും മനുഷ്യപ്പറ്റിൻ്റെയും കണ്ണീരുപ്പ് കൂടി ഈ പേജുകളിൽ നിറയുന്നു. ഇരുളും വെളിച്ചവും ദുരിതങ്ങളും സന്തോഷവും അഭിമാനവും പുഞ്ചിരികളും ഇതൾ വിരിയുന്ന വായനാനുഭവം. അസിം പ്രേംജിയുടെ ‘അസിം പ്രേംജി: ദി മാൻ ബിയോണ്ട് ദി ബില്യൺസ് എന്ന ആദ്യ ആധികാരിക ജീവചരിത്രത്തിൻ്റെ പ്രൗഢ പരിഭാഷ.