Babasaheb Dr.Ambedkarkkoppam Ente Jeevitham Savita Ambedkar Manorama Books ഇന്ത്യയുടെ ചരിത്രപുരുഷൻ ഡോ. ബി.ആർ. അംബേദ്കറുടെ അറിയപ്പെടാത്ത സ്വകാര്യ ജീവിതം അദ്ദേഹത്തിൻ്റെ ജീവിതപങ്കാളി സവിത അംബേദ്‌കർ തുറന്നെഴുതുന്നു. ഭരണഘടനയുടെ രചനാവേളയിലെ സംഘർഷങ്ങളോടൊപ്പം അംബേദ്‌കറുടെ അതികഠിനമായ രോഗപീഡ, സവിതയുമായുള്ള തീവ്രപ്രണയം, അദ്ദേഹത്തിൻ്റെ പാചകനൈപുണ്യം, വേഷവിധാനത്തിലുള്ള നിഷ്‌കർഷ, വയലിൻ വായന, ശില്‌പകലാ പരീക്ഷണങ്ങൾ, ബുദ്ധമതസ്വീകാരം തുടങ്ങി വ്യക്തിജീവിതത്തിലെ കൗതുകം നിറഞ്ഞ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഡോ. ബി.ആർ. അംബേദ്‌കറെ ഇത്രയേറെ വൈകാരികമായി അവതരിപ്പിക്കുന്ന മറ്റൊരു പുസ്‌തകമില്ല