കേരളത്തിന്റേതായ പ്രകൃതിവിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും അങ്ങനെതന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ്. കെ. പൊറ്റെക്കാട്ട് നടത്തിയ യാത്രയുടെ വിവരണം. അയോദ്ധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും ദണ്ഡകാരണ്യവും രാമേശ്വരവും ഒക്കെ ഇന്നും തങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുന്ന ബാലിജനതയുടെ സംസ്‌കാരവും ജീവിതചര്യയും സ്വതസ്സിദ്ധമായ ശൈലിയില്‍ വര്‍ണ്ണിക്കുന്ന കൃതി.