നക്‌സലിസത്തിനായി ജീവിതം സമർപ്പിച്ച കനു സന്യാലിന്റെ അവസാന ദിവസത്തിൽ തുടങ്ങി എട്ട് ചെറുപ്പക്കാർ നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയും ബംഗാളിന്റെ ഇന്നുവരെയുള്ള ചരിത്രം പറയുന്ന നോവൽ. നൈതികത ദേശീയ പ്രശ്‌നമായി മനസ്സിലാക്കുന്നവരാണ് കഥാപാത്രങ്ങൾ എല്ലാവരും. കോളനിഭരണവും തേയിലയുടെ ചരിത്രവും ബാവുൽ സംഗീതവും ബംഗാൾ ഗസറ്റും ദേശീയഗാനവും നക്‌സൽബാരി പോരാട്ടവും നന്ദിഗ്രാമും നിർമ്മിച്ചെടുത്ത വംഗദേശത്തിന്റെ കഥ ഇതാദ്യമായി മലയാള നോവലിൽ.