ബാങ്കോക്ക് നഗരം അവനുവേണ്ടി കാത്തുവെച്ച നിധിപോലെ രത്ത്നാകോർൺ എന്ന യുവസുന്ദരി കാർത്തിക്കിൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ആദ്യാനുരാഗത്തിൻ്റെ ലഹരിയിൽ ഉത്തേജിതനായി സ്വപ്നസാക്ഷാത്ക്കാരങ്ങളിലേക്ക് നടന്നടുത്തുവെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളിൽ കാർത്തിക്കിനുമേൽ പെയ്യാൻ ഒരുങ്ങിനിന്ന കാർമേഘങ്ങൾക്ക് ബാങ്കോക്ക് സൂര്യനേക്കാൾ ശക്തിയുണ്ടാകുമോ? ബാങ്കോക്ക് എന്ന മായികനഗരത്തിൻ്റെ ഗൂഢമായ ഉളളറകളിൽ ജീവിച്ച് തൻ്റെ പ്രതീക്ഷകൾക്ക് പ്രകാശം നൽകി സൂര്യനെപോലെ കത്തിജ്ജ്വലിക്കാൻ അവനാകുമോ?