നമ്മുടെ കൺവെട്ടത്തുതന്നെയുള്ള കാണാ മറയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒരു മായാലോക ത്തിന്റെ അറിവുകളും അനുഭവങ്ങളും അനു മുതികളും നിറഞ്ഞുനിൽക്കുന്ന ബാർമാൻ മലയാള നോവലിലെ ഒന്നാന്തരമൊരു വായനാനുഭവമാണ്. ബാറിലെ അർദ്ധാന്ധ കാരത്തിൽ നിഴലുകളെപ്പോലെ നമ്മെ സമീപി ക്കുകയും സേവനം നൽകുകയും ചെയ്യുന്ന ബാർമാന്റെയും വെയിറ്ററുടെയും പിന്നിൽ സജീവവും സങ്കീർണ്ണവുമായ മനുഷ്യജീവിത യാഥാർത്ഥ്യങ്ങൾ സ്പന്ദിക്കുന്നുണ്ട്. പ്രതാപന്റെ ബാർമാൻ ആ ലോകത്തിലേക്കും ഇവിടെ അധ്വാനിക്കുന്ന ജീവിതങ്ങളിലേക്കുമുള്ള മലയാള ത്തിലാദ്യത്തെ നോവൽ കാൽവയ്പാണ്. - സക്കറിയ