ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ ബഷീറിനോളം അപൂര്‍വ്വതകളുള്ള ഒരെഴുസ്ഥുകാരനെ കണ്ടെടുക്കുകയെന്നത് ശ്രമകരമായിരിക്കും. എഴു തിയവയെല്ലാം വായനക്കാരുടെ പ്രിയ പുസ്തകങ്ങളായിത്തീര്‍ന്നു. അതിനെല്ലാം കാലഭേ ദമില്ലാതെ നിരവധി പതിപ്പുകള്‍ ഉണ്ടായി. അരനൂറ്റാണ്ടു മുന്‍പ് ബഷീര്‍ എഴുത്തില്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിനു മുന്നില്‍ മലയാളം ഇപ്പോഴും വിസ്മയിച്ചു നില്‍ക്കുകയാണ്. വിശ്വത്തോളമാണ് ബഷീര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അനുഭവബഹുലമായ ജീവചരിത്രഗ്രന്ഥമാണ് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍. ബഷീറിന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമഗ്രമായി ആവിഷ്‌കരിക്കാന്‍ ധ്യാനപൂര്‍വ്വമായ ശ്രമം ഗ്രന്ഥകര്‍ത്താവായ സാനുമാഷ് ഇതില്‍ നടത്തുന്നുണ്ട്.