കാട്ടാളന്മാര്‍ നാടുഭരിച്ചീ നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ? കേരളത്തിന്റെ നാടക-സിനിമാ-സാംസ്‌കാരികരംഗങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ട പ്രതിഭാസം; ജീവിതത്തെ അഭിനയകലയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അതികായന്‍. പുരോഗമനചിന്തകള്‍ക്ക് വെളിച്ചംപകര്‍ന്ന, വിപ്ലവവീര്യത്തിനു വഴികാട്ടിയായ ഭരത് അവാര്‍ഡ് ജേതാവ് പി.ജെ. ആന്റണിയുടെ ജീവിതം പ്രമേയമായ നോവല്‍. വിന്‍സെന്റ് വാന്‍ഗോഗ് കഥാപാത്രമായ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവലില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട രചന