കോളേജ് അധ്യാപകനായ ഹരിദാസിനെ ആശ്രയിച്ചുകഴിയുന്ന കുടുംബം. ഹരിദാസ് വിവാഹിതനായതോടെ താളപ്പിഴകൾ ആരംഭിക്കുകയായി. ഭാരതീയ നാരീസങ്കല്പത്തെ കാറ്റിൽ പറത്തുംവിധമായിരുന്നു വധുവിന്റെ പെരുമാറ്റം. സാധാരണക്കാരന്റെ വേദനകളെയും പ്രശ്‌നങ്ങളെയും സാധാരണക്കാരുടെ ഭാഷയിൽ ഈ നോവലിൽ അവതരിപ്പിക്കുന്നു. സ്ത്രീപീഡനത്തിനെതിരെ മുറവിളികൂട്ടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീയാൽ പീഡിപ്പിക്കപ്പെടുന്ന ഒരു പുരുഷന്റെ കരളലിയിക്കുന്ന കഥ.