ഈ കൃതിയുടെ കർത്താവായ ധർമ്മാനന്ദ് കൊസാംബി, പ്രമുഖ ചരിത്രകാര നായ ദാമോദർ ധർമ്മാനന്ദ് കൊസാംബിയുടെ പിതാവാണ്. പാലിഭാഷയിലും സാഹിത്യത്തിലും മഹാപണ്ഡിതനായിരുന്ന ധർമ്മാനന്ദ് ബുദ്ധഭഗവന്റെ കറ കളഞ്ഞ ഭക്തനുമായിരുന്നു. പല പണ്ഡിതരും വളരെ ഗവേഷണങ്ങൾ നട ത്തി ബുദ്ധന്റെ പരിത്രം രചിച്ചിട്ടുണ്ട്. എന്നാൽ പാലിഭാഷയിലുള്ള മൂലബൗ ദ്ധഗ്രന്ഥമായ 'ത്രിപിടിക'വും മറ്റു പ്രാമാണികഗ്രന്ഥങ്ങളും വിവേകപൂർവ്വം കടഞ്ഞെടുത്ത് ആ അടിസ്ഥാനത്തിൽ ഒരു ഭാരതീയൻ എഴുതിയിട്ടുള്ള ആദ്യ ത്തെ ചരിത്രഗ്രന്ഥം, ധർമ്മാനന്ദ് കൊസാംബിയുടെ ഈ ഗ്രന്ഥമാണ്. പ്രാചീനസാമഗ്രികളിൽനിന്ന്, ശാസ്ത്രീയബുദ്ധ്യാ സ്വീകരിക്കാവുന്നവ മാത്ര മെടുത്ത് പൗരാണികങ്ങളായ ആശ്ചര്യസംഭവങ്ങളും, അസംഭാവ്യവിവരങ്ങ ളും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള അസാധാരണവും സത്യസന്ധവുമായ ഒരു രചനാരീതിയാണ് കൊസാംബി പുലർത്തിയത്. ഓരോ സന്ദർഭങ്ങളിലും മൂലപ്രമാണങ്ങളും കൊടുത്തിട്ടുണ്ട്. ഈ വിധത്തിൽ, ബൗദ്ധസാഹിത്യത്തി ലും ജൈനസാഹിത്യത്തിലും നിന്ന്, ബുദ്ധൻ്റെ കാലത്തുണ്ടായിരുന്ന സാമു ദായികവും, ആധ്യാത്മികവും, രാഷ്ട്രീയവുമായി കിട്ടാവുന്ന അറിവുകളെല്ലാം ശേഖരിച്ച് അക്കാലത്തെക്കുറിച്ച് പുതിയ വെളിച്ചം നൽകിയിരിക്കുന്നു, ഈ ഗ്രന്ഥത്തിലൂടെ. പൊതുജനങ്ങൾക്കുവേണ്ടി എഴുതപ്പെട്ടതാകയാൽ സാമാന്യജനങ്ങൾക്കു മനസ്സിലാകത്തക്കവണ്ണം ലളിതവും സരളവുമായ ഭാഷയാണ് കൊസാംബി ഉപയോഗിച്ചിട്ടുള്ളത്