Bhujamgayyante Dasavatharangal Sreekrishna Alanahally Dc Books കന്നടഭാഷയിൽ സാർവ്വത്രികമായ അംഗീകാരം നേടിയ പ്രശസ്ത നോവലാണ് ഭുജംഗയ്യന്റെ ദശാവതാരങ്ങൾ. മാദള്ളിഗ്രാമത്തിലെ അത്ഭുതമായിരുന്നു ഭുജംഗയ്യൻ. ദരിദ്രനായാണ് അയാൾ ജനിച്ചത്. തെണ്ടിത്തിരിഞ്ഞു നടന്നു. അപ്പോഴൊന്നും ആ മനസ്സിൽ ശുഭാപ്തിവിശ്വാസം അസ്തമിച്ചിരുന്നില്ല. ഉത്സാഹം അയാളെ മുന്നോട്ടു നയിച്ചു. ഭാഗ്യദേവത ഭുജംഗയ്യനെ തേടിയെത്തി. പെട്ടെന്നാണയാൾ സമ്പന്നനും പ്രമാണിയുമായി വളർന്നത്. എന്നാൽ അതെല്ലാം ഒരു സ്വപ്‌നത്തിലെന്നപോലെ അവസാനിക്കുകയുംചെയ്തു.