Black Dragon Kottayam Pushpanath Kottayam Pushpanath Publication മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യത്തിൻ്റെ സുവർണ്ണകാലമായ എഴുപതുകളിൽ വായനക്കാരെ ആവേശം കൊള്ളിച്ച കോട്ടയം പുഷ്പനാഥിൻ്റെ കൃതിയാണ് ബ്ലാക്ക് ഡ്രാഗൺ. ഡ്രാഗൺ എന്ന നോവലിന് പിന്നാലെ എഴുതിയ സാഹസികതയും ഭീതിയും കുറ്റാന്വേഷണവും നിറഞ്ഞ ഈ നോവൽ, റോക്കി പർവ്വതനിരകളുടെ മഞ്ഞുമൂടിയ കൊടുമുടികളിലേക്കും വന്യമായ താഴ്വരകളിലേക്കും മലയാളവായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നു. അപരിചിതമായ വിദേശഭൂമിയുടെ തണുപ്പും കാടുകളുടെ ദീതിയും അപകടത്തിന്റെ ഉദ്ദേശവും ഓരോ പേജിലും അനുഭവിപ്പിക്കുന്നതാണ് കോട്ടയം പുഷ്പനാഥിൻ്റെ ദൃശ്യസമ്പന്നമായ രചനാശൈലിയുടെ പ്രത്യേകത. 1978-ൽ മാർക്സിൻ ഡിറ്റക്റ്റീവ് നോവൽ ക്ലബ്ബിലൂടെ പ്രസിഡീകരിച്ച ബ്ലാക്ക് ഡ്രാഗൺ, ഒരു കാലഘട്ടത്തിന്റെ വായനാഭ്രമത്തിൻ്റെ ഓർമ്മ കുടിയാണ്..