മെച്ചപ്പെട്ട ഡ്രൈവിങ് സംസ്കാരം വർത്തുകയെന്ന ലക്ഷ്യത്തോടെ കേരള മോട്ടർ വാഹന വകുപ്പിനു വേണ്ടി സംസ്ഥാനമെങ്ങും ബോധവൽക്കരണ ക്ലാസുകൾ നടത്തി ശ്രദ്ധേയനായ എംവിഐ കെ.ജി. ദിലീപ് കുമാർ തയാറാക്കിയ പുസ്തകമാണ് ബ്ലൈൻഡ് സ്പോട്ട്. മലയാള മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസിനിൽ കഴിഞ്ഞ മൂന്നു വർഷക്കാലത്തിലേറെയായി സേഫ് ഡ്രൈവ് എന്ന കോളവും അദ്ദേഹം കൈകാര്യം ചെയ്യുന്നു. ഡ്രൈവിങ് പഠിക്കുന്നവർക്കും പരിശീലിപ്പിക്കുന്നവർക്കുമുള്ള പാഠപുസ്തകമായാണ് ബ്ലൈൻഡ് സ്പോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിരത്തിലെ കാണാതെ പോകുന്ന കാഴ്ചകളും ഡ്രൈവിങ്ങിൽ ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങളും ലളിതമായ ഭാഷയിൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. വാഹനം ഓടിക്കേണ്ടവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. മക്കളെ സ്നഹിക്കുന്നവർ വാഹനത്തിനു മുൻപ് അവർക്ക് വാങ്ങി നൽകേണ്ട ഒന്ന്. 1