Brahmanya Vimarsham K.Murali Silence Books (ബ്രാഹ്മണ്യത്തെ വ്യാഖ്യാനിക്കുന്നതിനും വിമർശിക്കുന്നതിനും ഒരു പോസ്‌റ്റ് മാർക്‌സിസ്‌റ്റ് സമീപനം എങ്ങനെ വികസിപ്പിക്കാം എന്ന ചോദ്യമാണ് ഈ പുസ്‌തകത്തിൽ കെ. മുരളി നേരിടാൻ ശ്രമിക്കുന്നത്. രാഷ്ട്രീയപ്രയോഗത്തിൻ്റെയും സൈദ്ധാന്തിക അന്വേഷണങ്ങളുടെയും ദീർഘകാല പാരമ്പര്യം തന്റെ വിശകലനമാതൃക രൂപപ്പെടുത്താൻ മുരളി ഉപയോഗിക്കുന്നുണ്ട്. ബ്രാഹ്മണ്യത്തെ അടഞ്ഞ വ്യവസ്‌ഥയായി കാണാതെ അതിന്റെ ചരിത്രാത്മകതയും വൈരുധ്യങ്ങളും പരിശോധിക്കുന്ന നിലപാടുകളാണ് ഈ പുസ്‌തകം ഉയർത്തിപ്പിടിക്കുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുള്ള മാർക്‌സിസ്‌റ്റ് അംബേദ്‌കറൈറ്റ് സംവാദത്തിൻ്റെ ഉള്ളടക്കവും രീതിശാസ്ത്രവും ഗുണപരമായി മാറേണ്ടതിൻ്റെ ആവശ്യകത യിലേക്ക് വിരൽ ചൂണ്ടുന്ന തികച്ചും മൗലികമായ