പാരസ്പര്യത്തിന്റേതായ ഒരനുഭവം, താനും യാത്രയിലാണ് എന്ന ബോധം വായനക്കാരിൽ ഉണർത്താൻ കഴിയുമ്പോഴാണ് യാത്രാവിവരണം മറ്റൊരു യാത്രയാകുന്നത്. ഈ ബോധമുണർത്തുകയാണ് വടക്കുകിഴക്കൻ മേഖലയിലൂടെ കെ.എ. ബീന നടത്തിയ യാത്രയുടെ പുസ്തകമായ ബ്രഹ്മപുത്രയിലെ വീട്. സ്ഥലങ്ങളിലേക്ക് മാത്രമല്ല, സ്ഥാനങ്ങളിലേക്കും ശീലങ്ങളിലേക്കും ഭാഷകളിലേക്കും കൂടിയുള്ള ഈ യാത്രയിൽ സഞ്ചാരിയുടെ ഒപ്പം വായനക്കാരെയും കൂട്ടാൻ കഴിയുന്നു.