Carlos By Mezhuveli Babuji CICC Books എസ്.പിയുടെ ഗർജ്ജനത്തിൽ ആ കെട്ടിടം ആകെ നടുങ്ങിപ്പോയി. അയാൾ കാർലോസിനുനേരെ വിരൽ ചൂണ്ടി. ‘ഇരുപത്തിനാലു മണിക്കൂർ അതിനുള്ളിൽ ഞാൻ നിൻ്റെ തൊപ്പി ഊരിവയ്പ്പ്പിക്കും. ഞാനാണ് പറയുന്നത്… ‘അങ്ങനെ വന്നാൽ ഞാൻ എൻ്റെ മീശയും തലമുടിയും വടിച്ചുകളഞ്ഞ് അങ്ങയുടെ മുന്നിൽ ഏത്തമിടും: ഡി.വൈ.എസ്.പികാർലോസും ഒട്ടും വിട്ടുകൊടുത്തില്ല. ‘പ്രോമിസ്’ ‘യെസ് പ്രോമിസ്’ എസ്.പി സ്‌റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയി. പോലീസിലെ ക്രിമിനലുകളും അസാധാരണമായ ഇച്ഛാശക്തിയുള്ള ഒരു ഉദ്യോഗസ്ഥനുമായുള്ള പോരാട്ടം. ഒരൊറ്റയിരുപ്പിൽ ഈ ക്രൈം ത്രില്ലർ നിങ്ങൾ വായിച്ചുതീർക്കും. മെഴുവേലി ബാബുജിയുടെ സൂപ്പർഹിറ്റ് നോവലാണ് കാർലോസ്