Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chattambiswamikal Oru Dhaishanikajeevacharithram | ചട്ടമ്പിസ്വാമികള്‍ ഒരു ധൈഷണികജീവചരിത്രം
MRP ₹ 1,900.00 (Inclusive of all taxes)
₹ 1,849.00 3% Off
₹ 60.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    R.Raman Nair | L.Sulochana Devi | Vaikom Vivekanandan
  • Format :
    Paperback
  • Publisher :
    CSIS
  • ISBN :
    9789383763313
  • Language :
    Malayalam
Description

നമ്മുടെ വിജ്ഞാനശാഖയ്ക്കു കൈവന്ന അക്ഷയനിധിയാണു് 'ചട്ടമ്പിസ്വാമികൾ: ഒരു ധൈഷണികജീവചരിത്രം' എന്ന ഈ ബൃഹദ്‌ഗ്രന്ഥം. സ്വാമികളുടെ ബാല്യം, വിദ്യാഭ്യാസം, ജീവികാന്വേഷണം, ആദ്ധ്യാത്മികചര്യ, ശിഷ്യർ, ജീവകാരുണ്യം, കൃതികൾ, സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ അതുല്യ സംഭാവനകൾ, മഹാസമാധി മുതലായവയെപ്പറ്റി ഇതിൽ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു. 21 അദ്ധ്യായങ്ങൾ, കുറിപ്പുകൾ, സൂചനകൾ, കാലാനുക്രമണിക, ഗ്രന്ഥസൂചി, പദസൂചിക എന്നിവയിലൂടെ 670 പുറങ്ങളിൽ വ്യാപിച്ചിരിക്കുന്നു ഈ അമൂല്യകൃതി. ലോകം ദർശിച്ച അത്യസാധാരണമഹർഷീശ്വരനായ ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ മഹച്ചരിതത്തെ പുരസ്കരിച്ചു രചിക്കപ്പെട്ട * ഇപ്പുസ്തകം ഭാവിയിൽ എഴുതപ്പെടേണ്ട എത്രയോ പുസ്തകങ്ങൾക്കു് അവലംബമാകുമെന്നതിൽ സംശയമില്ല. കാരണം, ചട്ടമ്പിസ്വാമികൾ ആരാണെന്നും അദ്ദേഹത്തിന്റെ അപൂർവസംഭാവനകൾ എത്രമാത്രം വിപ്ളവപൂർണവും വൈവിധ്യാത്മകവും ആണെന്നും അറിയിക്കാനുള്ള ശ്രമമാണു് ഇതിന്റെ രചയിതാക്കൾ നടത്തിയിരിക്കുന്നതു്. ഇതിൽ പശ്ചാത്തലപഠനം, ചരിത്രവിവരണം, സമൂഹചിത്രണം, കാലഗണന, സംഭവഗതികൾ മുതലായവയെ വിശകലനാത്മകമായി രേഖപ്പെടുത്തുന്ന രീതിശാസ്ത്രമാണു് അവലംഭിച്ചിട്ടുള്ളതു്. നിരന്തരമായ അന്വേഷണത്തിന്റെയും അർത്ഥവത്തായ ഗവേഷണത്തിൻ്റെയും സത്‌ഫലങ്ങൾ ഈ കഠിനപ്രയത്നത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പാവനചരിത്രത്തെ സത്യസന്ധവും നിഷ്പക്ഷവുമായി ആവിഷ്കരിച്ച ഈ ഗ്രന്ഥകർത്താക്കൾ നിർവഹിച്ചതു് കാലാതിവർത്തിയായ സേവനമാണ്, തീർച്ച.

Customer Reviews ( 0 )