Cheereyi By Soorya Mohan Mankind Publication ചില ബന്ധങ്ങൾക്ക് പേരുകൾ മതിയാകില്ല. ചില ജീവിതങ്ങൾ വേർതിരിച്ചെഴുതാനാവില്ല. രണ്ടു പേരുകളായിരുന്നിട്ടും ആത്മാവുറഞ്ഞ് ഒന്നായി, ഒറ്റപ്പേരിലേക്ക് ചുരുങ്ങിയ രണ്ടു സ്ത്രീകളുടെ കഥയാണ് ചീരേയി. വേറിട്ട ജീവിത പശ്ചാത്തലവും ബൗദ്ധികതലവും പ്രായവും ഒന്നും അവരുടെ നിർമ്മല സൗഹൃദത്തിന് തടസ്സമായിരുന്നില്ല. വിഭാഗീയതകൾ ചിന്നഭിന്നമാക്കിയ ലോകത്ത്, സ്നേഹത്തിൻ്റെ കുളക്കടവിൽ കാലുനീട്ടിയിരുന്ന് അവർ സൊറ പറഞ്ഞു. അതേ കുളത്തിൽ ദുഃഖങ്ങൾ കഴുകിക്കളഞ്ഞു. എൺപതുകളിൽ പുതുലോകത്തിൻ്റെ പ്രതീക്ഷകളും അനിശ്ചിതത്വങ്ങളും ഒരുപോലെ വാതിൽക്കൽ മുട്ടിയപ്പോൾ, മാറാൻ മടിച്ചുനിന്ന ഒരു ദേശത്ത് നിശബ്ദമായി പിറന്ന ചെറുവിപ്ലവങ്ങളുടെ കഥകൂടിയാണ് ചീരേയി. ഓർമ്മകളും യാഥാർഥ്യവും കഥപറച്ചിലും പരസ്പരം കലർന്ന് സത്യത്തിനും ഭാവനയ്ക്കുമിടയിലെ അതിരുകൾ മാഞ്ഞുപോകുന്നൊരു അനുഭവലോകത്തേക്ക് കഥയുടെ ആഖ്യാനം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.