Chenchorapparathi By Anu Pappachan Logos Books ആത്മാന്വേഷണത്തിൽ തുടങ്ങി വിശാലമായ മനുഷ്യാനുഭവങ്ങളിലേക്ക് പടരുന്ന കാവ്യയാത്രയാണ് അനു പാപ്പച്ചന്റെ ചെഞ്ചോരപ്പരത്തി. സ്ത്രീശരീരം, പ്രണയം, ഓർമ്മ, ഏകാന്തത, കുടുംബം, അധ്വാനം എന്നിവ ഇവിടെ സ്വത്വാന്വേഷണത്തിൻ്റെ പല അടരുകളായി മാറുന്നു. ദൈനംദിന ജീവിതത്തിന്റെ ലളിതമായ കാഴ്ചകളിൽ നിന്ന് അസാധാരണമായ രൂപകങ്ങളും ബിംബങ്ങളും കണ്ടെത്തുന്ന ഈ കവിതകൾ ശരീരത്തിന്റെയും ആത്മാവിന്റെയും ഭാഷകളെ ഒരുമിപ്പിക്കുന്നു. സ്വകാര്യമായ 'ഞാൻ' പതുക്കെ സമൂഹത്തിലേക്കും ചരിത്രത്തിലേക്കും മനുഷ്യാനുഭവങ്ങളിലേക്കും പടരുന്ന ഈ കാവ്യലോകം, വായനയ്ക്കുശേഷവും അതിന്റെ ആന്തരിക സംഭാഷണം തുടരുന്നു."