ജീവിതയാത്രയിൽ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേർന്ന ഇടങ്ങളെയും ഓർമ്മകളിൽ അടുക്കിവയ്ക്കുകയാണ് ഛായാഗ്രാഹകൻ, സംവിധായകൻ, യാത്രികൻ എന്നിങ്ങനെ സുപരിചിതനായ വേണു. സത്യജിത് റേ, ജോൺ എബ്രഹാം, ബോബ് ഡിലൻ, എം ടി വാസുദേവൻ നായർ, കെ ജി ജോർജ്, കെ കെ മഹാജൻ, സുബ്രതോ മിത്ര, ഭരത് ഗോപി തുടങ്ങി അനേകർ നമ്മളിതുവരെ കാണാത്ത പ്രഭാവത്തോടെ ഈ പുസ്തകത്തിൽ നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയംതൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്.