Chiliyude Mannu Gabriela Misthral, Aami Lekshmy Dc Books കവികളുടെ നാട് എന്നറിയപ്പെടുന്ന ചിലിയിലെ പ്രസിദ്ധിയാർജ്ജിച്ച കവയിത്രിയും ലാറ്റിനമേരിക്കയിലെ ആദ്യത്തെ നൊബേൽ സമ്മാനജേതാവുമായ ഗബ്രിയേല മിസ്ത്രാലിന്റെ തിരഞ്ഞെടുത്ത അമ്പതുകവിതകളുടെ സമാഹാരം. വിവാഹിതയോ അമ്മയോ ആകാത്ത മിസ്ത്രാലിന്റെ കവിതകളിൽ മാതൃത്വം, ദയ, കുഞ്ഞുങ്ങൾ, പ്രകൃതി, ആത്മീയത എന്നിവ നിറഞ്ഞുനിൽക്കുന്നു. കുഞ്ഞിക്കാലടികൾ, നൃത്തംചെയ്യാത്തവർ, ദുഃഖാർത്തയായ അമ്മ, മരണഗീതം, പൂമൊട്ട്, അമ്മമാരുടെ കവിതകൾ, നിന്റെ പ്രണയം, ശൂന്യത, ആതിഥേയൻ, ചിലിയുടെ മണ്ണ് തുടങ്ങിയ കവിതകൾ