Chinn Chinna Anpil Thaane Dhanya Indu Mankind Publication ‘നീ കടവുൾക്കിട്ടേ മാത്ത്സ് പ്രച്നയെ പറ്റി സൊന്നിയാ?’ അവൻ എന്നെ സൂക്ഷിച്ചുനോക്കി. ഇല്ലെന്ന് തലയാട്ടി. ‘അക്കാ, നമ്മ മുന്നാടി നടന്ത അന്ത അമ്മാവും കുളന്തേയും എന്ന വേണ്ടിനാലും, അത് നടന്തിടണം എൻട്ര് കടവുൾക്കിട്ടേ വേണ്ടിനേൻ.’അവനു ചുറ്റും കാരുണ്യത്തിൻ്റെ, സ്നേഹത്തിൻ്റെ പ്രഭാവലയം. വീണ്ടും കണ്ണീർ വന്ന് എൻ്റെ കാഴ്ച മൂടി. കാവേരിയിലെ കാറ്റ് ഞങ്ങളേയും കടന്നുപോയി. സംഘകാലം മുതൽ എത്രയെത്ര പേർ കടന്നുപോയ വഴികളിൽ, കുറച്ചുനേരത്തെ പരിചയം മാത്രമുള്ള ആ കുഞ്ഞിച്ചെക്കൻ കാളിമുത്തു, അവൻ്റെ കൂട്ടുകാരേയും കൊണ്ട് കലപില വർത്തമാനം പറഞ്ഞുകൊണ്ട് നടന്നുനീങ്ങി. കുറച്ചുദൂരം നടന്നിട്ട് അവൻ തിരിഞ്ഞ് കൈവീശി റ്റാറ്റ തന്നു. മുമ്പിലെ സ്റ്റേജിൽ ഭരതനാട്യത്തിനായി കർട്ടൻ ഉയർന്നു.