Chiraparichithar By Akhil Tagore Olive Publication സ്നേഹിച്ചിട്ടും സ്വന്തമാക്കാ നാകാതെ പോയവരെയും, നഷ്‌ടപ്പെട്ടിട്ടും കരയാനാകാതെ പോയവരെയും, അവഗണിക്കപ്പെട്ടിട്ടും കാത്തിരുന്നവരെയും, പറയാനുള്ളതെല്ലാം ഹൃദയത്തിൽ കുഴിച്ചുമൂടിയവരെയും നമ്മൾ ഇവിടെ ഈ വരികളിൽ കണ്ടുമുട്ടും. ചില വരികൾ മനസിനുള്ളിൽ ഒരാളുടെ ഓർമകൾ കൊണ്ടുവരും. ചിലത് കണ്ണുകൾ നനയ്ക്കും. ഒടുവിൽ, ഈ പുസ്‌തകം അടയ്ക്കുമ്പോൾ, നിങ്ങളു ടെതായിരുന്ന ആ ഒരാളുടെ ഓർമകൾ നിങ്ങളുടെ കൺകോണിൽ പെയ്യുവാൻ വെമ്പി നിൽക്കും. നിങ്ങളിലെ നിങ്ങൾക്കായ് ഒരിക്കലെങ്കിലും നിങ്ങളി പുസ്‌തകം വായിക്കുക.