റോഡുകളോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇടുക്കി ജില്ലയിലെ ഒരു മലയോര കുഗ്രാമത്തിൽ ജനിച്ച്, ഓലക്കൊട്ടകകളിൽ സിനിമ കാണാനാരംഭിച്ച്, പിന്നീട് സിനിമകളും അവയിലെ പാട്ടുകളും ജീവിതം തന്നെയായി മാറിയ ഒരു കുട്ടി കാലപ്പോക്കിൽ എഴുത്തുകാരനും സിനിമാനടനുമായി മാറുന്നു. സിനിമയും സംഗീതവും ജീവിതവും നിറയുന്ന അക്കാലത്തിന്റെ ഓർമക്കുറിപ്പുകൾ.