ഒരു കൊലപാതകം, അതിൻ്റെ പിന്നാമ്പുറങ്ങൾ തേടിയുള്ള പോലീസ് യാത്ര. കേവലം കഥകളിലൂടെയല്ല, മറിച്ച് പല മനുഷ്യരുടെ ജീവിതങ്ങളിലൂടെയും അവരുടെ നോവുകളിലൂടെയും തകർന്ന സ്വപ്‌നങ്ങളിലൂടെയും ആ യാത്ര നീങ്ങുന്നു. ഉലഞ്ഞും മറിഞ്ഞും ഒടുവിൽ അത് യഥാർഥ ലക്ഷ്യസ്‌ഥാനത്ത് ചെന്നെത്തുന്നു. അന്വേഷണത്തിൻ്റെ കനൽപ്പാതകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ടാകാം. അവ ഉത്തരങ്ങൾ തേടി നിങ്ങളുടെ ചിന്തകളിൽ അലയട്ടെ.