Daivakkallukal T.K.Gangadharan H&C Books കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാ ട്ടിൽനിന്നു ബഹിഷ്കൃതനാകുന്നു; ബാരക്കിൽനിന്നു തിര സ്കൃതനാകുന്നു. ഇൻക്വിലാബിൻ്റെ ഗീതങ്ങൾ ഒരു സ്വപ്പ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണ ച്ചാലിൽ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.