Devanandayude Kathapathrangal By Kunnanthanam Ramachandran Current Books പ്രവാസത്തിൻറെയും യാത്രയുടെയും അനുഭവങ്ങൾ ഓരോരു ത്തരിലും ഉണ്ടാക്കുന്ന വൈവിദ്ധ്യമാർന്ന ഭാവവ്യതിയാനങ്ങളെ ദേവനന്ദ എന്ന എഴുത്തുകാരി തൻ്റെ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുമ്പോൾ ഇവരെല്ലാം വരുന്നത് തിരക്കുപിടിച്ച നഗര ജീവിതത്തിന്റെ ഏകാന്തതകളിലേക്കാണ്. ഇവിടെ വീടുവിട്ടുപോന്ന ഗ്രാമത്തിൻ്റെ പച്ചപ്പ് മനസ്സിൽ തെളിയുകയാണ്. എഴുത്തുകാരി ആവിഷ്കരിച്ച കഥാപാത്രങ്ങൾ തന്നെ തേടിയെത്തുന്ന ഒരു അപൂർവ്വപ്രതിഭാസം. ഇതൊരു വെർച്വൽ ലൈഫാണ്. നഗരത്തിന്റെ ഭ്രാന്തും തിരക്കും, നഗരത്തിന്റെ ശാന്തതയും നൈർമ്മല്യവും തമ്മിൽ ഉണ്ടാക്കുന്ന ആത്മസംഘർഷങ്ങൾ. ഭൂമിയിലെ ചാരുതയും സ്നേഹവും ചിരിയും ആഹ്ലാദവും അട്ടഹാസവും കാമമോഹങ്ങ ളുടെ മദമിളക്കങ്ങളുണ്ടാക്കുന്ന മാത്സര്യങ്ങളും നിങ്ങൾക്ക് നൽകുന്ന താക്കീതാണ് ദേവനന്ദയുടെ കഥകളിലെ കഥാപാത്രങ്ങൾ നമ്മോട് പറഞ്ഞുതരുന്നത്.