വള്ളുവനാട്ടിലെ തനി നാട്ടിൻപുറത്തുള്ള, ഏവർക്കും പ്രിയങ്കരനായ ദേവൻ എന്ന അഭ്യാസി യായ ചെറുപ്പക്കാരൻ, തന്റെ പഴയകാമുകിയുടെ ഭർത്താവിന്റെ ചതിയിലൂടെ വലിയ ഒരു സാമ്പ ത്തിക കുരുക്കിൽ പെട്ടുപോകുന്നു. അതിൽ നിന്നും രക്ഷപ്പെടാനും തന്നെ ചതിച്ചവനോട് പ്രതികാരം വീട്ടാനുമുള്ള സംഭവബഹുലമായ യാത്രയിൽ അയാളുടെ സഹായികളായി ആനന്ദാ ശ്രമത്തിലെ സ്വാമി, ആയിഷ എന്ന ഹിജഡ, ഇബ്രാഹിം സേട്ട് എന്ന സ്വർണ വ്യാപാരി, പഴയ കാമുകി ശ്രീദേവി തുടങ്ങിയവർ കൂടെ കൂടുന്നു. തെളിവ് അവശേഷിപ്പിക്കാതെ ശത്രുക്കളെ കീഴടക്കുന്നതിനായി, പണ്ട് തന്റെ മുത്തച്ഛനിൽ നിന്നും മനസ്സിലാക്കിയ ഒടിയൻകഥകളിലേതിനു സമാനമായ പല തന്ത്രങ്ങളും അയാൾ പ്രയോ ഗിക്കുന്നു. പാലക്കാട് ജില്ലയിലെ പഴമക്കാർ ഇന്നും തെല്ലൊരു പേടിയോടെ മാത്രമോർ ക്കുന്ന ഒടിമർമ്മ വിദ്യകളുടെയും ഒരു കാലത്ത് സാധാരണക്കാരിൽ നിന്നും അകന്നുമാറി ജീവിക്കേണ്ടി വന്ന ഹിജഡ സംസ്കാരത്തിന്റെയും അറിയപ്പെടാത്ത മുഖങ്ങൾ അനാവരണം ചെയ്യുന്ന ഉദ്വേഗജനകമായ നോവൽ ശിൽപം..