Devil Kottayam Pushpanath Kottayam Pushpanath Publication 1974-ൽ പ്രസിദ്ധീകരിച്ചകാലത്തുതന്നെ വായനക്കാരിൽ തരംഗം സ്യഷ്ടിച്ച ഈ നോവൽ, ദയവും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ വേറിട്ട വായനാനുഭവമാണ്. മഞ്ഞുമൂടിയ ഹൈറേഞ്ചും കനത്ത മഴയും തണുപ്പും കാടിൻ്റെ നിശ്ശബ്ദതയും ചേർന്ന് കഥയ്ക്ക് ഭീതിജനകമായൊരു പശ്ചാത്തലം ഒരുക്കുന്നു. ഓരോ സംഭവത്തിനും പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, ഭയം കഥയിലെ അന്തരീക്ഷത്തിൻ്റെ തന്നെ ഭാഗമാകുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും വായനക്കാരനെ ആദ്യ പേജിൽനിന്നുതന്നെ പിടിച്ചിരുത്തുന്ന ഡെവിൾ, പുഷ്‌പനാഥിൻ്റെ സവിശേഷമായ നിഗൂഢരചനാശൈലിയുടെ മികച്ച ഉദാഹരണമാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും അതേ ഉദ്വേഗത്തോടെ വായിക്കാവുന്ന ഈ കൃതി. പുഷ്‌പനാഥ് മലയാളസാഹിത്യത്തിന് സമ്മാനിച്ച അനശ്വരമായ വായനാനുഭവങ്ങളിലൊന്നാണ്.