ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര കർമ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്... അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാർത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.