Dravyam E.P.Sreekumar Dc Books ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ പശ്ചാത്തലത്തിൽ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട ഒരു കൂട്ടം ഇന്ത്യൻ നാവികരുടെ ജീവിതം പറയുന്ന നോവൽ. സമുദ്രയാനങ്ങൾക്കുമേൽ വെള്ളിടിപോലെ പറന്നിറങ്ങുന്ന കടൽക്കൊള്ളക്കാരുടെയും ഒട്ടനേകം സ്വപ്നങ്ങളോടെ യാത്രയാരംഭിച്ച നാവികരുടെ യാതനകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ദ്രവ്യം. ആഫ്രിക്കയുടെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യംകൂടി അനാവരണം ചെയ്യുന്ന നോവലിൽ പൈറസി വ്യാപാരമേഖലയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആഗോള കുത്തകകളുടെയും സാമ്രാജ്യത്വവിധ്വംസകരുടെയും ദ്രവ്യനേട്ടങ്ങൾ പുറത്തുകൊണ്ടു വരുകയും ചെയ്യുന്നു. ആഫ്രിക്കൻ ദേശചരിത്രങ്ങളെ പല കണ്ണികളിലൂടെ ഇണക്കിച്ചേർത്ത് വായനക്കാരിൽ ഉത്കണ്ഠയും ആകാംക്ഷയും സൃഷ്ടിക്കുന്ന നോവൽ.