ചാതുർവർണ്യവ്യവസ്‌ഥയിൽ അധിഷ്‌ഠിതമായ വേദിക് ഭരണഘടന എന്ന സവർണ്ണ യാഥാസ്‌ഥിതിക സങ്കൽപ്പത്തിലേക്കുള്ള മറ്റൊരു ചുവടു വയ്പ്പാണ് ഏകസിവിൽകോഡെന്ന അജണ്ടയായി അവതരിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കും കീഴാള ജനവിഭാഗങ്ങൾക്കും ആശങ്കകളുണർത്തുന്ന ശിഥിലീകരണ രാഷ്ട്രീയം ഇതിലൂടെ ചുരുൾ നിവരുകയാണ്. ഭരണഘടന യുടെതന്നെ നിർദ്ദേശക തത്വങ്ങളുടെ സാകല്യത്തേയും ന്യൂനപക്ഷ/കീഴാള സമൂഹങ്ങൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണ സംവിധാനങ്ങളേയും അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കൽ, സ്വത്തിന്റെ പിന്തുടർച്ച എന്നിങ്ങനെ സാമൂഹികമായും വൈകാരികമായും സാംസ്‌കാരികമായും സമുദായബോധ്യങ്ങളിൽ ആഴത്തിൽ വേരുന്നിയിട്ടുള്ള ജീവിതസമീപന ങ്ങളുടെ സഹിഷ്‌ണുതാപരമായ സഹവർത്തിത്വമാണ് ഇന്ത്യ എന്ന ആശയ ത്തിന്റെ കാതൽ