Ente Bombaykkathakal Ashtamoorthi Saikatham Books ബോംബേ പശ്ചാത്തലമാക്കി അഷ്ടമൂർത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂർത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകൾ ഒരു മഹാനഗരത്തിൻ്റെ നിഗൂഡതയും വൈവിധ്യവും ഇതൾ വിടർത്തുന്നവയാണ്. ബോംബേ ജീവിതമില്ലെങ്കിൽ തന്റെ കഥാജീവിതം മറ്റൊരു തരത്തിലാവുമായിരുന്നു എന്നും അഷ്ടമൂർത്തി ഒരിടത്ത് പറയുന്നുണ്ട്. ആ പ്രസ്‌താവന സാധുകരിക്കു ന്നതാണ് ഈ സമാഹാരത്തിലെ കഥകളോരോന്നും. ഒരു പഴയ വാച്ച്, രോഹിണി ഭട്ട്, വസന്ത് കുർളേക്കർ, അമ്മ ഉറങ്ങുന്ന രാത്രി, താക്കോൽ, അറകൾ തുടങ്ങി പതിനഞ്ചു കഥകളുടെ സമാഹാരം.