ക്ലിയോപാട്രയുടെ സൗന്ദര്യത്തെപ്പറ്റി ലോകത്തിന് കേട്ടറിവേ ഉണ്ടായിരു ന്നുള്ളൂ. എന്നാൽ മെർലിൻ മൺറോ എന്ന ശില്‌പ സദൃശ സൗന്ദര്യം കാ ണാത്ത കണ്ണുകളോ കേൾക്കാത്ത കാതുകളോ വാഴ്ത്താത്ത മനുഷ്യരോ ഇല്ല. ശരീരവടിവുകൾ അല്ല ഒരു സ്ത്രീയുടെ സൗന്ദര്യത്തിന്റെ അളവു കോൽ എന്ന് തെളിയിച്ചിടത്താണ് മെർലിൻ മൺറോ തികച്ചും ഒരു സൗന്ദ ര്യലഹരിയാകുന്നത്. 1950-60കളിൽ ഹോളിവുഡ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സ്വപ്നതുല്യമായ ലോകത്തെ അപ്‌സരസ്സായിരുന്നു മെർലിൻ. സൗന്ദര്യം മാത്രമായി ഒരാൾക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. അഭിനയത്തി ൻ്റെ ഉന്നതപടവുകൾ കീഴടക്കുക കൂടി ചെയ്‌തതോടെ മെർലിൻ മൺറോ ക്ക് പകരക്കാരില്ലാതായി. ഒരു കാലഘട്ടത്തെ മുഴുവൻ തൻ്റെ ഉയർന്നു പൊ ങ്ങിയ താരപ്പൊലിമയിൽ തളച്ചിടാൻ കഴിഞ്ഞ മെർലിൻ്റെ ജീവിത കഥയിൽ സൗരഭ്യങ്ങൾ അധികമില്ല എന്നതാണ് സത്യം. ഏകാന്തതയും, ഗ്ലാമർ ലോകത്തിൻ്റെ ചതുപ്പുകളും ആത്മരതിയോളമെ ത്തിയ സ്വയം പീഡനവും അവരെ ആത്മഹത്യയിലേക്ക് നയിച്ചുവെങ്കിലും I am very delintly a woman and I enjoy it' എന്ന് പ്രഖ്യാപിച്ച മെർലിൻ മൺറോ എന്ന അസാധാരണ വ്യക്തിത്വത്തിൻ്റ ഭിന്നമുഖങ്ങൾ അനാവരണം ചെയ്യു ന്ന ആത്മകഥാംശം കലർന്ന My Storyയുടെ പരിഭാഷയാണ് ഈപുസ്‌തകം." -ജോയ് മാത്യൂ