ജീവിതം ഇന്നോളം എത്രയോ വഴികളിൽ കൂടി നടത്തിച്ചു. കനൽ പാകിയ പാതകളിൽ നിന്ന് പിന്നോട്ട് നോക്കുമ്പോൾ ഇപ്പോഴും തിളങ്ങിക്കാണുന്നത് അകലെയുള്ള ആ ഓർമ്മകളാണ്. ഈ കഥകൾ ആ നഷ്ടപ്പെട്ട നാളുകളുടെ പ്രതിധ്വനിയാണ്. മനസ്സിൽ ഇന്നും ജീവനുള്ള ഓർമ്മകളുടെ പുസ്‌തകം. ഇത് എന്നോടൊപ്പം നിങ്ങളെയും നിഷ്‌കളങ്കമായ ആ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും തീർച്ച...