ന്റെ സഹോദരതുല്യനായ സുഹൃത്ത് ജോയ് മാത്യു എൻ്റെ കവിതകളിൽ അന്വേഷിക്കുന്നത് ഞങ്ങൾ സാംസ്‌കാരികമായ ഒരു പുതിയ ഉണർവ്വിനു വേണ്ടി പ്രവർത്തിച്ചിരുന്ന എഴുപതുകളുടെ സ്‌പിരിറ്റ് ആണ്. അത് എന്താണെന്ന് ഞാൻ പല വട്ടം സ്വയം ചോദിച്ചിട്ടുണ്ട്. എപ്പോഴും ഉത്തരം ഒന്നുതന്നെയായിരുന്നു. അത് മാർക്‌സിസം ലെനിനിസമോ, മാവോയിസമോ, വിഭാഗീയമായ ഏതെങ്കിലും ചിന്താഗതിയോ പ്രസ്ഥാനമോ അല്ല: സോക്രട്ടീസിലും ക്രിസ്‌തുവിലും ബുദ്ധനിലും നിന്നാരംഭിക്കുന്ന, വിട്ടുവീഴ്ച്‌ചയില്ലാത്ത നീതിബോധത്തിൻ്റെയും അടിസ്‌ഥാനപരമായ ചോദ്യം ചെയ്യലിന്റേയുമായ, മാനുഷികതയെന്നോ ആത്മീയതയെന്നു പോലുമോ വിളിക്കാവുന്ന ഒരു അനുസൃത സംസ്കാരമാണ്. അത് എന്റെ കവിതയിലും എഴുപതുകളിൽ ഒരുങ്ങുന്നതല്ല. ഇന്നും തുടരുന്ന ഒന്നാണ് എന്ന് ഈ സമാഹാരം പറയുന്നു.