Ente Unmaadangalum Vishaadangalum By Jasmin PK Mankind Publication ജീവിതം ഒരു കാലത്തും എന്നോട് കരുണ കാണിച്ചിട്ടില്ല. ചെറിയ പ്രായം മുതൽ അത് എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയും അതിനെ മെരുക്കിയെടുക്കാൻ ശ്രമം നടത്തുകയാണ് ഞാൻ. ജീവിതത്തിൻ്റെ പരീക്ഷണങ്ങളിൽ പിന്തിരിഞ്ഞു നോക്കാതെ അതിജീവിക്കാൻ തുടങ്ങിയതു മുതൽ ഞാൻ സന്തോഷവതിയാണ്. കൂടെ നിൽക്കുന്ന ഒരു പിടി മനുഷ്യർ തരുന്ന ധൈര്യം കൂടി ആയപ്പോൾ ജീവിതം കൂടുതൽ സുന്ദരമായി. അങ്ങനെ കയറിവന്ന, ഇറങ്ങിപ്പോയ എല്ലാ മനുഷ്യർക്കും കൂടിയാണ് എൻ്റെ ജീവിതത്തിൻ്റെ പങ്ക്.