നാട്ടിൻപുറത്തുക ജനിച്ചുവളർന്നവനാണു ഞാൻ, സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കുപറഞ്ഞാൽ, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിൻ്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈർപ്പവും കാതലുറപ്പുമുണ്ട്. അതു അധികമധികം ആർദ്രതയുള്ളവരാക്കും. സലിം കുമാർ നർമമാണ് മേമ്പൊടിയെങ്കിലും നെഞ്ഞിൽ കൈചേർത്താണ് സലിം ഓർമകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തിൽ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിൻ്റെ ഈ ഓർമയെഴുത്തും അങ്ങനെതന്നെ. അവതാരികയിൽ മമ്മൂട്ടി