ഇറ്റലിയിലെ നേപ്പിള്‍സില്‍നിന്നാരംഭിക്കുന്നു പൊറ്റെക്കാട്ടിന്റെ യൂറോപ്യന്‍ പര്യടനം. ദക്ഷിണ ഇറ്റലിയിലെ കാപ്രിദ്വീപ്, വെസൂവിയസ് അഗ്നിപര്‍വതം, പോംപി നഗരം തുടങ്ങിയവസന്ദര്‍ശിച്ചശേഷം റോമിലേക്കു പോകുന്നു.റോമില്‍നിന്ന് ഫ്‌ളോറന്‍സിലും, ചരിഞ്ഞ ഗോപുരത്തിന്റെ നഗരമായ പിസയിലും, അവിടെനിന്ന് വെനീസിലും എത്തിച്ചേരുന്നു.പിന്നെ മിലാന്‍. മിലാനില്‍നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്ക്. അവിടെനിന്ന് ആല്‍പ്‌സ് പര്‍വതനിരകളും തടാകതീരങ്ങളും പിന്നിട്ട് ഫ്രാന്‍സില്‍ വന്നെത്തുന്നു. പാരീസ് വിടുന്നതുവരെയുള്ള പൊറ്റെക്കാട്ടിന്റെ യാത്രാനുഭവമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.