Ezhu Kallanmarude Kadha Binuraj R.S Dc Books ബിനുരാജിന്റെ കഥകൾ രക്തബന്ധം പുലർത്തുന്നത് പലപ്പോഴും നാടോടിക്കഥ കളോടാണ്. ഇണമൈനകൾ പറയുന്ന ആനക്കഥയായാലും മഴയത്ത് നടക്കാ നിറങ്ങിയ മാലാഖമാരുടെ കഥയായാലും പറച്ചിലിൽ അതിനൊരു പൊതുസ്വഭാവം വരുന്നു. ഒട്ടും നിനച്ചിരിക്കാതെ സ്വന്തം വ്യക്തിത്വങ്ങൾ പരസ്‌പരം കൈമാറി ജീവിക്കേണ്ടിവന്ന പുരുഷൻ്റെയും പാസ്റ്ററിന്റെയും കഥയിലെത്തുമ്പോൾ ഈസോപ്പ് കഥകളിലൊക്കെ കണ്ടെത്താവുന്ന വിശുദ്ധിയോ ദാർശനികമാനമോ അതിന് കൈവരുന്നു.