കാലത്തിന്റെ ഉദ്വേഗങ്ങൾ വാക്കുകളുടെ കനൽക്കട്ടകൾ കൊണ്ട് വരച്ചിട്ടവരെക്കുറിച്ചുള്ള ഓർമ്മകൾ. വായനയുടെയും എഴുത്തിന്റെയും മിച്ചമൂല്യമായി ലഭിച്ച അനുഭവങ്ങളുടെ അക്ഷരസാക്ഷ്യങ്ങൾ യഥാർത്ഥ ലോകത്തെക്കാൾ യഥാർത്ഥമായി തോന്നിയ ഭാവനാലോകങ്ങളിൽ ജീവിച്ചതിൻ്റെ സ്‌മൃതിരേഖകൾ. ഒ.വി. വിജയൻ, അയ്യപ്പപ്പണിക്കർ, കോവിലൻ, കടമ്മനിട്ട, സുഗതകുമാരി, സുകുമാർ അഴീക്കോട്, പുതുശ്ശേരി രാമചന്ദ്രൻ, ഹൃദയകുമാരി, കുഞ്ഞുണ്ണി, കാക്കനാടൻ, എം. സുകുമാരൻ, ഡി വിനയചന്ദ്രൻ, എ. അയ്യപ്പൻ, നരേന്ദ്രപ്രസാദ്, ഭരത് മുരളി, ചിന്ത രവി തുടങ്ങിയവരെക്കുറിച്ചു ഓർമ്മകളുടെ ആൽബം