പിന്തുടര്‍ന്ന ഓരോ ജീവിതവഴിയിലും കഥ കണ്ടെത്തുകയാണ് ഈ കഥാകാരന്‍. നിസ്സാരമെന്നു പുറമേ തോന്നുന്ന ബാല്യ-കൗമാരാനുഭവങ്ങള്‍ കഥയുടെ ആവരണമണിഞ്ഞ് ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു. ജീവിതാനുഭവങ്ങളെ കഥാഖ്യാനമാക്കുന്നതില്‍ നൂതനവും തെളിമയുള്ളതുമായ വഴികള്‍ സ്വീകരിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍.