Gandhi V.Madhusudanan Nair Dc Books കഴിഞ്ഞ ദശകങ്ങളിൽ കാവ്യാസ്വാദകരുടെ ഏതുതുറയിലും പ്രിയമായിത്തീർന്ന് ഒരു തരംഗം തന്നെ സൃഷ്ടിച്ച 'നാറാണത്തുഭ്രാന്തനിൽ'നിന്ന് ഏറെദൂരം പോന്ന കവിയെയാണ് 'ഗാന്ധി'യിൽ നാം കാണുക. എങ്കിലും 'നാറാണത്തുഭ്രാന്തൻ'മുതൽ മധുസൂദനൻനായർ ശ്രദ്ധാപൂർവ്വം നെയ്‌തെടുത്ത ആ സവിശേഷ കാവ്യരീതിയുടെ പ്രസാദോജസ്സുകൾ ഈ സമാഹാരത്തിലെ കവിതകളിലും തുടരുന്നു. സ്വന്തം ആത്മാവിന്റെ വ്യഥിതാലാപനങ്ങളായി സമകാലിക ജീവിതത്തിന്റെ മദവിജൃംഭണങ്ങളെ നേരിടുകയാണ് ഈ കവിതകളോരോന്നും.